Home News Kerala News ജോസിന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ട്‌ പുറത്ത്; മരണം കാട്ടാനയുടെ ചവിട്ടേറ്റ്

ജോസിന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ട്‌ പുറത്ത്; മരണം കാട്ടാനയുടെ ചവിട്ടേറ്റ്

51

കണ്ണൂർ: ഉളിക്കലിൽ ആനയിറങ്ങിയ വഴിയിൽ കണ്ടെത്തിയ ജോസ് മരിച്ചത് കാട്ടാനയുടെ ചവിട്ടേറ്റെന്ന് സ്ഥിരീകരണം. മരണകാരണം നെഞ്ചിന് ചവിട്ടേറ്റതാനെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ആന ചവിട്ടിയ പാടുകളുണ്ടെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. കാട്ടാന ഓടിയ വഴിയിൽ ഇന്ന് രാവിലെയാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്.

ഉളിക്കൽ ടൗണിന് സമീപമായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.ഇന്നലെ നാട്ടിലിറങ്ങിയ ആനയെ കാണാനെത്തിയ ആളുകളുടെ കൂട്ടത്തിൽ ജോസും ഉണ്ടായിരുന്നു. ജോസ് കൊല്ലപ്പെടുന്നതിന് തൊട്ട് മുൻപുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ ഉളിക്കൽ ലത്തീൻ പള്ളിയുടെ സമീപത്താണ് ആനയെ ആദ്യം കണ്ടത്. ഇതിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിലാണ് ജോസിന്റെ മൃതദേഹം കിടന്നിരുന്നത്.

Previous articleകരിപ്പൂർ സ്വർണക്കടത്ത്: പ്രതിയായ സിഐഎസ്എഫ് അസി. കമാൻഡന്റിനെ സസ്‌പെൻഡ് ചെയ്‌തു
Next articleവിമാനത്തിൽ നടിയോട് അപമര്യാദയായി പെരുമാറിയ കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി പ്രതി