Home News Kerala News കണ്ണൂരിൽ ഒറ്റയാന്റെ ചവിട്ടേറ്റ് മരിച്ച വയോധികനെ തിരിച്ചറിഞ്ഞു: നെല്ലിക്കാംപൊയിൽ സ്വദേശി ജോസ് ആൺ മരിച്ചത്

കണ്ണൂരിൽ ഒറ്റയാന്റെ ചവിട്ടേറ്റ് മരിച്ച വയോധികനെ തിരിച്ചറിഞ്ഞു: നെല്ലിക്കാംപൊയിൽ സ്വദേശി ജോസ് ആൺ മരിച്ചത്

65

കണ്ണൂർ: ബുധനാഴ്ച ഉളിക്കൽ ടൗണിനെ വിറപ്പിച്ച ഒറ്റയാൻ കൊലപ്പെടുത്തിയ നെല്ലിക്കാംപൊയിൽ സ്വദേശി അത്രശ്ശരിയിൽ ജോസിന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് നാട്ടുകാർ കണ്ടെത്തിയത്. ഇദ്ദേഹത്തിന് എഴുപത് വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ കാട്ടാന തിരിഞ്ഞോടുന്നതിനിടെ ചവിട്ടിക്കൊന്നതാണെന്ന് കരുതുന്നു.
ആന്തരിക അവയവങ്ങൾ പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു മൃതദേഹം. ഉളിക്കൽ പഞ്ചായത്ത് മാർക്കറ്റിനടുത്ത സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ഉളിക്കൽ പൊലീസ് മൃതദേഹ പരിശോധന നടത്തി പോസ്റ്റ്മോർട്ടത്തിനയച്ചു.
സംസ്കാരം വൈകിട്ട് 5 ന് നെല്ലിക്കാംപൊയിൽ സെൻ്റ് സെബാസ്റ്റ്യൻസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ . ഭാര്യ : ആലീസ്. മക്കള്‍ : മിനി,സിനി, സോണി,സോജന്‍

Previous articleഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ആദ്യ വിമാനം പുറപ്പെട്ടു
Next articleതമിഴ്നാട്ടിൽ വീണ്ടും പൊലീസ് എൻകൗണ്ടർ: രണ്ട് കുപ്രസിദ്ധ ഗുണ്ടകൾ വെടിയേറ്റു കൊല്ലപ്പെട്ടു