Home News Kerala News ഉളിക്കലിലെ ഭീതിയൊഴിഞ്ഞു; ആന കാടു കയറിയെന്ന് വനം വകുപ്പ്

ഉളിക്കലിലെ ഭീതിയൊഴിഞ്ഞു; ആന കാടു കയറിയെന്ന് വനം വകുപ്പ്

43

കണ്ണൂർ: ഉളിക്കലിലിറങ്ങി ഭീതി പരാതിയ കാട്ടാന കാട് കയറി. കർണ്ണാടക അതിർത്തിയിലുള്ള മാട്ടറ ഉൾവനത്തിലേക്ക് ആന നീങ്ങിയതെന്ന് വനം വകുപ്പ് അറിയിച്ചു. കാട് കയറാൻ വിസമ്മതിച്ച ആന രാത്രി മുഴുവൻ ചോയിമടയിലെ തോട്ടത്തിൽ നിലയുറപ്പിച്ചിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെയോടെയാണ് കാടുകയറിയത്. ആനയെ പടക്കം പൊട്ടിച്ചും ബഹളമുണ്ടാക്കിയുമാണ് ജനവാസ മേഖലയിൽ നിന്ന് നീക്കിയത്. ആന തിരികെ കാടിറങ്ങുന്നത് തടയാൻ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ആന ഉളിക്കലിലിറങ്ങിയത്. ആനയിറങ്ങിയ പ്രദേശത്തിന് തൊട്ടടുത്ത് ജനത്തിരക്കുള്ള ഉളിക്കൽ ടൌൺ ആയതിനാൽ തന്നെ വനംവകുപ്പ് പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആനയെ കണ്ട് ഭയന്നോടിയ നിരവധി പേർക്കാണ് പരിക്കേറ്റത്.

Previous articleഓപ്പറേഷൻ അജയ്; ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യം ഇന്ന് ആരംഭിക്കും
Next articleകണ്ണൂരിൽ കാട്ടാന ഇറങ്ങിയ വഴിയിൽ മൃതദേഹം