Home News Kerala News വിമാനയാത്രക്കിടെ നടിയെ അപമാനിച്ച കേസ്; അറസ്റ്റ് തടയണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളി

വിമാനയാത്രക്കിടെ നടിയെ അപമാനിച്ച കേസ്; അറസ്റ്റ് തടയണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളി

48

കൊച്ചി: വിമാനയാത്രക്കിടെ നടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റ് തടയണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് പ്രതി സി ആർ ആന്റോയുടെ ആവശ്യം തള്ളിയത്. പ്രതിയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത് ജാമ്യമില്ല വകുപ്പുകളാണെന്ന് പൊലീസ് കോടതിയെ ബോധ്യപ്പെടുത്തി. അതേസമയം മുൻകൂർ ജാമ്യ ഹർജിയിൽ കോടതി ചൊവ്വാഴ്ച വാദം കേൾക്കും.

വിമാനത്തിൽ സീറ്റിനെച്ചൊല്ലിയുള്ള തർക്കം മാത്രമാണ് ഉണ്ടായതെന്നും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നുമാണ് പ്രതിയുടെ വാദം. കേസിലെ പ്രതിയായ തൃശൂർ സ്വദേശി ആന്‍റോ ഇപ്പോഴും ഒളിവിലാണ്. കേസിൽ പൊലീസിനോട് റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസമായിരുന്നു വിമാനയാത്രക്കിടെ പ്രതി സി ആർ ആന്റോയിൽ നിന്നും മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി യുവ നടി രംഗത്ത് വന്നത്.

Previous articleആക്രമണം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേല്പിച്ചു; റിട്ട. എസ്ഐ കസ്റ്റഡിയിൽ
Next articleകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 57.75 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ.ഡി