Home News Kerala News കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 57.75 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ.ഡി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 57.75 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ.ഡി

66

ഡൽഹി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ 57.75 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബിനാമികളുടേത് ഉള്‍പ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അന്വേഷണത്തിന്റെ ഭാഗമായി താത്ക്കാലികമായാണ് കണ്ടുകെട്ടൽ. ബിനാമികളുടേത് ഉള്‍പ്പെടെ 177 സ്ഥാവര സ്വത്തുവകകളും പതിനൊന്ന് വാഹനങ്ങളും സ്ഥിരനിക്ഷേപങ്ങളും അന്വേഷണ സംഘം കണ്ടുകെട്ടിയിട്ടുണ്ട്.

കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ ഭൂമിയും കെട്ടിടങ്ങളും അടങ്ങുന്നതാണ് സ്വത്തുക്കള്‍. 92 ബാങ്ക് അക്കൗണ്ടുകളിലെ ക്രെഡിറ്റ് ബാലന്‍സുകളും ഇ ഡി കണ്ടുകെട്ടി. കരുവന്നൂര്‍ കേസില്‍ ഇതുവരെ 87.75 കോടിയുടെ സ്വത്തുക്കളാണ് ഇഡി ആകെ കണ്ടുകെട്ടിയത്.കേസില്‍ സഹകരണ റജിസ്ട്രാര്‍ ടി വി സുഭാഷ് ഐ എ എസിന്റെ മൊഴിയും ഇ.ഡി. രേഖപ്പെടുത്തി. രണ്ടാം പ്രതി വി പി കിരണിന്റെ ബിസിനസ് പങ്കാളിയായ കൊച്ചിയിലെ വ്യവസായി വിവേക് സത്യപാലനും ഇഡിക്ക് മുന്നില്‍ ഹാജരായി.

Previous articleവിമാനയാത്രക്കിടെ നടിയെ അപമാനിച്ച കേസ്; അറസ്റ്റ് തടയണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളി
Next articleഅമിത വേഗത്തിലെത്തിയ ബസ് ഇടിച്ചു തെറിപ്പിച്ചു; സിഎൻജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് രണ്ട് മരണം