Home News Kerala News വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ പി വി ​ഗം​ഗാധരന്‍ അന്തരിച്ചു

വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ പി വി ​ഗം​ഗാധരന്‍ അന്തരിച്ചു

55

കോഴിക്കോട്: പ്രമുഖ വ്യവസായിയും സിനിമാ നിർമ്മാതാവുമായ പി വി ഗംഗാധരൻ (81) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. ​ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.

ഒരു വടക്കന്‍ വീര​ഗാഥ, വാര്‍ത്ത, അഹിംസ, അച്ചുവിന്‍റെ അമ്മ തുടങ്ങിയവ അദ്ദേഹം നിർമിച്ച ചിത്രങ്ങളാണ്. എഐസിസി അംഗമായിരുന്നു. 2011 ല്‍ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.

Previous articleഓപ്പറേഷൻ അജയ്; ആദ്യ വിമാനം ഇന്ത്യയിലെത്തി
Next articleഷാരോണ്‍ വധക്കേസ് വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണം; പ്രതി ഗ്രീഷ്മയുടെ ഹര്‍ജി തള്ളി സുപ്രീം കോടതി