Home News Kerala News മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായതായി പരാതി

മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായതായി പരാതി

95
"Close up aerial photo of a large oil tanker, with an oil rig in the far distance."

മലപ്പുറം: കപ്പൽ യാത്രയ്ക്കിടെ മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. മലപ്പുറം നിലമ്പൂർ സ്വദേശിയായ മനേഷ് കേശവ് ദാസിനെയാണ് കാണാതായത്. ലൈബീരിയൻ എണ്ണക്കപ്പലായ MT PATMOS ൽ നിന്നുമാണ് മനേഷിനെ കാണാതായത്. കപ്പലിൻ്റെ സെക്കന്റ് ഓഫീസറാണ് മനേഷ്.

അബുദാബിയിലെ ജെബൽ ധാനയിൽ നിന്ന് മലേഷ്യയിലേക്കുള്ള യാത്രാമധ്യേയാണ് കാണാതായതെന്നാണ് റിപ്പോർട്ട്‌.ഈ മാസം 11 നാണ് ഉദ്യോഗസ്ഥനെ കാണാതായതെന്ന് കപ്പൽ അധികൃതർ അറിയിച്ചു. കടലിൽ തെരച്ചിൽ നടത്തിയെങ്കിലും മനേഷിനെ കണ്ടെത്താനായിട്ടില്ല. മനേഷിനായി തെരച്ചിൽ തുടരുകയാണെന്നും കപ്പൽ അധികൃതർ പറഞ്ഞു. മനേഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം കേന്ദ്ര സർക്കാരിന് പരാതി നൽകിയിട്ടുണ്ട്.

Previous articleഷാരോണ്‍ വധക്കേസ് വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണം; പ്രതി ഗ്രീഷ്മയുടെ ഹര്‍ജി തള്ളി സുപ്രീം കോടതി
Next articleആക്രമണം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേല്പിച്ചു; റിട്ട. എസ്ഐ കസ്റ്റഡിയിൽ