Home News National news ഓപ്പറേഷൻ അജയ്; ആദ്യ വിമാനം ഇന്ത്യയിലെത്തി

ഓപ്പറേഷൻ അജയ്; ആദ്യ വിമാനം ഇന്ത്യയിലെത്തി

53

ന്യൂഡൽഹി: ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായി ആദ്യ എയർ ഇന്ത്യ വിമാനം എത്തി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ലാൻഡ് ചെയ്തത്. 212 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്. ഇതിൽ 10 മലയാളികളുണ്ടെന്നാണ് സൂചന. യാത്രക്കാരെ സ്വീകരിക്കാൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ വിമാനത്താവളിലെത്തിയിരുന്നു.

ഇന്ത്യയിലേക്ക് മടങ്ങാൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരാണ് എത്തിയത്. മലയാളികൾക്കായി വിമാനത്താവളത്തിൽ പ്രത്യേക ഹെൽപ് ഡസ്ക് ഒരുക്കിയിട്ടുണ്ട്. മടങ്ങി എത്തുന്നവർക്ക് ഡല്‍ഹി കേരള ഹൗസിൽ താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ ഇസ്രായേൽ എംബസിയിൽ തുടരുകയാണ്.

Previous articleസഞ്ജു നയിക്കും; സയ്യിദ് മുഷ്താഖ് അലി ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു
Next articleവ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ പി വി ​ഗം​ഗാധരന്‍ അന്തരിച്ചു