Home News Kerala News ആക്രമണം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേല്പിച്ചു; റിട്ട. എസ്ഐ കസ്റ്റഡിയിൽ

ആക്രമണം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേല്പിച്ചു; റിട്ട. എസ്ഐ കസ്റ്റഡിയിൽ

81

എറണാകുളം: ആക്രമണം തടയാൻ എത്തിയ പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥന് കുത്തേറ്റു. ഏലൂർ സ്റ്റേഷനിലെ എഎസ്ഐ സുനിൽകുമാറിനാണ് കുത്തേറ്റത്. ഇദ്ദേഹത്തിന്റെ കയ്യിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. സംഭവത്തിൽ റിട്ട. എസ്ഐ പോളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യലഹരിയിലാണ് പോൾ ആക്രമണം നടത്തിയത്. ഇയാൾ മദ്യപിച്ച് ബഹളമുണ്ടാക്കിയതോടെയാണ് വീട്ടുകാർ പൊലീസിനെ വിളിച്ചത്. തുടർന്ന് വീട്ടിലെത്തിയ പൊലീസ് സംഘത്തിന് നേരെ ഇയാൾ കത്തി ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.

Previous articleമലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായതായി പരാതി
Next articleവിമാനയാത്രക്കിടെ നടിയെ അപമാനിച്ച കേസ്; അറസ്റ്റ് തടയണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളി