Home News Kerala News അമിത വേഗത്തിലെത്തിയ ബസ് ഇടിച്ചു തെറിപ്പിച്ചു; സിഎൻജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് രണ്ട് മരണം

അമിത വേഗത്തിലെത്തിയ ബസ് ഇടിച്ചു തെറിപ്പിച്ചു; സിഎൻജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് രണ്ട് മരണം

71

കണ്ണൂര്‍: കൂത്തുപറമ്പില്‍ സിഎന്‍ജി ഓട്ടോയ്ക്ക് തീപിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. തൂവക്കുന്ന് സ്വദേശികളായ അഭിലാഷ്, ഷെജീഷ് എന്നിവരാണ് മരിച്ചത്. കതിരൂരില്‍ ആറാംമൈല്‍ മൈതാനപ്പള്ളിയിൽ ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം.തലശേരി ഭാഗത്ത് നിന്ന് കൂത്തുപറമ്പിലേക്ക് പോകുകയായിരുന്നു അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് എതിരെ വന്ന ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നെവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.ഡ്രൈവര്‍ അടക്കം രണ്ട് പേരാണ് അപകട സമയത്ത് വണ്ടിയിൽ ഉണ്ടായിരുന്നത്. ഓട്ടോയിൽ കുടുങ്ങിയ ഇവരെ ഫയര്‍ഫോഴ്സ് എത്തി തീയണച്ച ശേഷമാണ് പുറത്തെടുക്കാനായത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Previous articleകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 57.75 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ.ഡി
Next articleക്രിക്കറ്റ് ലോകം കാത്തിരുന്ന ദിനം; ലോകകപ്പിൽ ഇന്ന് ഇന്ത്യ- പാക് പോരാട്ടം