Home News National news ഇസ്രായേലിലേക്ക് ഒക്ടോബർ 18 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

ഇസ്രായേലിലേക്ക് ഒക്ടോബർ 18 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

48

ഡൽഹി: ഇസ്രയേൽ- ഹമാസ് യുദ്ധം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ. ടെൽ അവീവിലേക്കും തിരിച്ചും ഒക്ടോബർ 18 വരെ ഷെഡ്യൂൾ ചെയ്തിരുന്ന വിമാനങ്ങളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. നേരത്തെ ഒക്ടോബർ 14 വരെ സർവീസുകൾ നിർത്തിവച്ചിരുന്നു.

അതേസമയം ഇസ്രായേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ ആവശ്യാനുസരണം എയർലൈൻ ചാർട്ടേഡ് ഫ്ലൈറ്റുകൾ നടത്തുമെന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥർ പറഞ്ഞു. ഡൽഹിയിൽ നിന്ന് ആഴ്ചയിൽ അഞ്ച് സർവീസുകളാണ് ടെൽ അവീവിലേക്ക് എയർലൈൻ നടത്തുന്നത്. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ്. ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാറിന്റെ രക്ഷാദൗത്യമായ ഓപ്പറേഷൻ അജയ്ക്കായി എയർ ഇന്ത്യ രണ്ട് സർവീസുകൾ നടത്തിയിരുന്നു.

Previous articleഷെൻ ഹുവ -15 നങ്കൂരമിടുന്നതോടെ നാടിന്റെ ദീർഘകാലത്തെ സ്വപ്നം യാഥാർത്ഥ്യമാകുകയാണ്’; പിണറായി വിജയൻ
Next articleമുഖ്യമന്ത്രിയുടെ അകമ്പടി വാഹനം നിയന്ത്രണം വിട്ട് അപകടം; ജീവനക്കാർക്ക് പരിക്ക്