Home News Kerala News സ്കൂളിൽ ഭക്ഷ്യ മേള; പാചക തൊഴിലാളി ഉൾപ്പെടെ 14 പേർക്ക് ഭക്ഷ്യവിഷബാധ

സ്കൂളിൽ ഭക്ഷ്യ മേള; പാചക തൊഴിലാളി ഉൾപ്പെടെ 14 പേർക്ക് ഭക്ഷ്യവിഷബാധ

43
Close up of a child hands over stomach

കോഴിക്കോട്: ഭക്ഷ്യ മേള സംഘടിപ്പിച്ച സ്കൂളിൽ ഭക്ഷ്യവിഷബാധ. കോഴിക്കോട് വളയം പൂവ്വംവയൽ എൽപി സ്കൂളിൽ പാചക തൊഴിലാളി ഉൾപ്പെടെ 14 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപെട്ട വിദ്യാർത്ഥികളെയും പാചക തൊഴിലാളിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആദ്യം വളയം പ്രാഥമിക ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികളെ പിന്നീട് വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ സ്കൂളിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചിരുന്നു. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്കാണ് അസ്വസ്ഥത അനുഭവപെട്ടത്.

Previous articleകാത്തിരിപ്പുകൾക്ക് വിരാമം: ഇടുക്കി സ്‌പൈസസ് പാർക്ക് ആദ്യഘട്ടം പ്രവർത്തനമാരംഭിച്ചു
Next articleപാചകവാതക വിതരണം മുടങ്ങും; എൽപിജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ സമരത്തിലേക്ക്