Home Business ഇസ്രായേൽ ഹമാസ് യുദ്ധം: സംസ്ഥാനത്ത് സ്വർണവില റെക്കോർഡിൽ

ഇസ്രായേൽ ഹമാസ് യുദ്ധം: സംസ്ഥാനത്ത് സ്വർണവില റെക്കോർഡിൽ

68

കൊച്ചി: ഇസ്രായേൽ ഹമാസ് യുദ്ധം കേരളത്തിന്റെ സാമ്പത്തിക രംഗത്തെയും പ്രതികൂലമായി ബാധിക്കുന്നതായാണ് വിപണിയിൽ നിന്ന് പുറത്തുവരുന്ന സൂചനകൾ. സ്വർണ്ണവിലയിലാണ് യുദ്ധം കാര്യമായ സ്വാധീനം ചെലുത്തിയിരിക്കുന്നത്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ പവന് 2400 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്ന് മാത്രം ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയും വർദ്ധിച്ചു. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് വീണ്ടും വില വർധിച്ചത്. ഇതോടെ ഗ്രാമിന് 5,540 രൂപയിലും പവന് 44,320 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്.

മുൻപ് ഒരു ദിവസം തന്നെ രണ്ട് തവണയായി സ്വർണ്ണവില ഗ്രാമിന് 150 രൂപ കൂടിയിട്ടുണ്ട്. എന്നാൽ ഒരു ദിവസം ഒറ്റയടിക്ക് ഗ്രാമിന് 140 രൂപയും പവന് 1120 രൂപയും കൂടുന്നത് ആദ്യമായിട്ടാണ്. ഹമാസ്- ഇസ്രായേല്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയിൽ പണപ്പെരുപ്പം വീണ്ടും ചര്‍ച്ചയാകുന്നതും, യുഎസ് ബോണ്ട് വരുമാനം ചാഞ്ചാട്ടം തുടരുന്നതുമാണ് സ്വർണ്ണവില ഉയരാൻ കാരണം. പ്രാദേശിക തലത്തിൽ ഉത്സവങ്ങൾ തുടങ്ങാൻ പോകുന്നതും, വിവാഹ സീസണും സ്വർണ്ണ വില വീണ്ടും വർധിക്കാൻ കാരണമാകും.

Previous articleആശ്വാസതീരമണഞ്ഞു; ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനം ഡൽഹിയിലെത്തി
Next articleഹമാസിനെതിരെയുള്ള ആക്രമണം രൂക്ഷമാക്കുമെന്ന് നെതന്യാഹു. ഇപ്പോഴത്തേത് തുടക്കം മാത്രമെന്നുംഇസ്രയേൽ പ്രധാനമന്ത്രി