Home News National news ക്രിക്കറ്റ് ലോകം കാത്തിരുന്ന ദിനം; ലോകകപ്പിൽ ഇന്ന് ഇന്ത്യ- പാക് പോരാട്ടം

ക്രിക്കറ്റ് ലോകം കാത്തിരുന്ന ദിനം; ലോകകപ്പിൽ ഇന്ന് ഇന്ത്യ- പാക് പോരാട്ടം

44

അഹമ്മദാബാദ്: ഇന്നാണ് ആ ദിനം. ക്രിക്കറ്റ് ലോകം കാത്തിരുന്ന ഇന്ത്യ പാക് പോരാട്ടത്തിന് ഉച്ചക്ക് രണ്ടു മണിക്ക് ആരംഭമാകും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും ഇതിനോടകം തന്നെ വിറ്റുപോയെന്ന് ബിസിസിഐ അറിയിച്ചു. സ്റ്റേഡിയത്തിലേക്ക് ഇന്നലെ രാത്രി മുതല്‍ തന്നെ ആരാധകരുടെ ഒഴുക്കാണ്.

ഏഴ് വര്‍ഷത്തിന് ശേഷം മടങ്ങിയെത്തുന്ന പാക് പടയെ നേരിടാന്‍ തയ്യാറായി ഇന്ത്യ നിൽക്കുമ്പോൾ, തിരിച്ചു വരവ് അതിഗംഭീരമാക്കാൻ പാക് പടയും ഒരുങ്ങി കഴിഞ്ഞു. ശക്തമായ ബാറ്റിങ് നിരയും ബൗളിംഗ് നിരയും ഇക്കുറി ടീമിനുണ്ട്. അതേസമയം ഡെങ്കിപനി ബാധിച്ചു ചികിത്സയിലായ ഇന്ത്യയുടെ ഓപ്പണർ ശുഭ്മാൻ ഗിൽ കളിച്ചേക്കുമെന്ന സൂചനയുമുണ്ട്.

Previous articleഅമിത വേഗത്തിലെത്തിയ ബസ് ഇടിച്ചു തെറിപ്പിച്ചു; സിഎൻജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് രണ്ട് മരണം
Next articleആശ്വാസതീരമണഞ്ഞു; ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനം ഡൽഹിയിലെത്തി