Home Sports കായിക ലോകം കാത്തിരുന്ന ലോകകപ്പിലെ ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിന് തുടക്കം. ടോസ് നേടിയ ഇന്ത്യ ബോളിങ്...

കായിക ലോകം കാത്തിരുന്ന ലോകകപ്പിലെ ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിന് തുടക്കം. ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുത്തു

51

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ത്രില്ലർ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ പാക്കിസ്ഥാൻ. മത്സരത്തിന് തുടക്കം. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പാക്കിസ്ഥാനെ ബാറ്റിങ്ങിന് അയച്ചു. ഡെങ്കിപ്പനി ബാധിച്ചതിനാൽ ആദ്യ മത്സരങ്ങൾ നഷ്ടമായ ശുഭ്മൻ ഗിൽ ഇന്ന് കളിക്കും. യുവ വിക്കറ്റ് കീപ്പർ ഇഷാൻ കിഷന് പകരമാണ് ശുഭ്മൻ കളത്തിലിറങ്ങുക. അതേസമയം നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മികച്ച റെക്കോർഡുള്ള മുഹമ്മദ് ഷമിയെ ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉള്‍പ്പെടുത്തിയില്ല. സ്പിന്നർ ആർ. അശ്വിനും ഇന്ന് കളിക്കില്ല.

രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാർദൂല്‍ ഠാക്കൂർ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്നത്തെ കളിയിൽ ഇന്ത്യയ്ക്ക് വേണ്ടി പാക്കിസ്ഥാനെ നേരിടുക. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഷാർദൂൽ ഠാക്കൂർ എന്നിവരാണ് പേസർമാർ.

ശ്രീലങ്കയെ ആറു വിക്കറ്റിനു കീഴടക്കിയ അതേ ടീമുമായാണ് പാക്കിസ്ഥാൻ‌ ഇറങ്ങുന്നത്. അബ്ദുല്ല ഷഫീഖ്, ഇമാം ഉൾ ഹഖ്, ബാബർ അസം (ക്യാപ്റ്റൻ), മുഹമ്മദ് റിസ്‍വാൻ (വിക്കറ്റ് കീപ്പർ), സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, ശതാബ് ഖാൻ, മുഹമ്മദ് നവാസ്, ഹസൻ അലി, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ് എന്നിവരാണ് പാക്കിസ്ഥാൻ ടീമിലുള്ളത്.

തുടക്കത്തിൽ ബാറ്റർമാർക്കും മധ്യഓവറുകളിൽ സ്പിന്നർമാർക്കും ആനുകൂല്യം ലഭിക്കുന്ന പിച്ചാണ് ഇന്ത്യ പാക്കിസ്ഥാൻ മത്സരം നടക്കുന്ന അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലേത്. ഇതുവരെ നടന്ന 27 ഏകദിന മത്സരങ്ങളിൽ 14 എണ്ണം ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമാണ്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ലോകകപ്പിൽ ഏഴു വട്ടമാണു നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ ഏഴു മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു. 1992ലെ ആദ്യ ഇന്ത്യ പാക്കിസ്ഥാൻ ലോകകപ്പ് മത്സരത്തിൽ 43 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. 1996ൽ 39 റൺസിനും, 1999ൽ 47 റൺസിനും റൺസിനും ഇന്ത്യ പക്കിസ്ഥാനെ തോൽപ്പിച്ചപ്പോൾ 2003ൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. 2011ൽ 29 റൺസിനും, 2015ൽ 76 റൺസിനും പാക്കിസ്ഥാനെ കീഴടക്കിയ ഇന്ത്യ
2019ൽ 89 റൺസിനാണ് പാക്കിസ്ഥാനെ തോൽപ്പിച്ചത്.

Previous articleജാതി സെൻസസ്: അനുകൂല നിലപാടുമായി എസ്എൻഡിപി
Next articleസംസ്ഥാനത്ത് വ്യവസായ അന്തരീക്ഷം മെച്ചപ്പെട്ടുവെന്ന് മുഖ്യമന്ത്രി. ഇത് വലിയ നേട്ടമാണെന്നും മുഖ്യമന്ത്രി