Home News Kerala News സംസ്ഥാനത്ത് വ്യവസായ അന്തരീക്ഷം മെച്ചപ്പെട്ടുവെന്ന് മുഖ്യമന്ത്രി. ഇത് വലിയ നേട്ടമാണെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് വ്യവസായ അന്തരീക്ഷം മെച്ചപ്പെട്ടുവെന്ന് മുഖ്യമന്ത്രി. ഇത് വലിയ നേട്ടമാണെന്നും മുഖ്യമന്ത്രി

41

തൊടുപുഴ: സംസ്ഥാനത്തിൻ്റെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുകയാണെന്നും നാടിൻ്റെ ഐക്യം ശ്രദ്ധിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന് വേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട്. നമ്മുടെ സംസ്ഥാനം വലിപ്പം കൊണ്ടു ചെറുതാണെങ്കിലും കയറ്റുമതി കൊണ്ട് ധാരാളം ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി തൊടുപുഴയ്ക്ക് സമീപവും മുട്ടത്ത് കിന്‍ഫ്ര സ്‌പൈസസ് പാര്‍ക്കിന്റെ ആദ്യഘട്ട ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനായി. മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥിയായി. ഇടുക്കി എംപി ഡീൻ കുര്യാക്കോസും, തൊടുപുഴ എംഎൽഎ പി ജെ ജോസഫും പരിപാടിയിൽ പങ്കെടുത്തില്ല. ചടങ്ങിൽ വിട്ടു നിന്ന യുഡിഎഫ് ജനപ്രതിനിധികളെ പരോക്ഷമായി അദ്ദേഹം വിമർശിച്ചു. നമ്മുടെ നാടിന്‍റെ ഐക്യം ശ്രദ്ധിക്കപ്പെടുന്നത് ആണെങ്കിലും ചിലർ അതിൽ നിന്ന് വിട്ടുനിൽക്കുന്നത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.

Previous articleകായിക ലോകം കാത്തിരുന്ന ലോകകപ്പിലെ ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിന് തുടക്കം. ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുത്തു
Next articleകാത്തിരിപ്പുകൾക്ക് വിരാമം: ഇടുക്കി സ്‌പൈസസ് പാർക്ക് ആദ്യഘട്ടം പ്രവർത്തനമാരംഭിച്ചു