Home Business കാത്തിരിപ്പുകൾക്ക് വിരാമം: ഇടുക്കി സ്‌പൈസസ് പാർക്ക് ആദ്യഘട്ടം പ്രവർത്തനമാരംഭിച്ചു

കാത്തിരിപ്പുകൾക്ക് വിരാമം: ഇടുക്കി സ്‌പൈസസ് പാർക്ക് ആദ്യഘട്ടം പ്രവർത്തനമാരംഭിച്ചു

62

ഇടുക്കി: ജില്ലയിലെ സുഗന്ധവ്യഞ്ജന കൃഷിക്കും മൂല്യവർധിത ഉൽപ്പന്ന വ്യവയസായത്തിനും വലിയ മുന്നേറ്റമുണ്ടാക്കാൻ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്ന സ്പൈസസ് പാർക്കിന്റെ ആദ്യഘട്ടം പ്രവർത്തനമാരംഭിച്ചു. ഇടുക്കി തൊടുപുഴയ്ക്ക് സമീപം മുട്ടത്തെ തുടങ്ങനാട്ടിൽ 15.29 ഏക്കർ സ്ഥലത്താണ് കിൻഫ്ര സ്‌പൈസസ് പാർക്ക് ആരംഭിച്ചിരിക്കുന്നത്. 20 കോടി മുതൽ മുടക്കി ആദ്യഘട്ട നിർമാണം പൂർത്തീകരിച്ചു. 2021 ഒക്ടോബറിലാരംഭിച്ച വികസന പ്രവർത്തനങ്ങൾ 2023 ആഗസ്തോടെ പൂർത്തിയായി. സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറയായ ഇടുക്കിയിൽ ഏറ്റവും ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജന വസ്തുക്കളുടെ ഉൽപാദനവും വിപണനവുമാണ് സ്പൈസസ് പാർക്ക് ലക്ഷ്യമിടുന്നത്. ജില്ലയുടെ പൊതുവായ വികസനക്കുതിപ്പിന് പാർക്ക് കരുത്തുപകരും.

സ്‌പൈസസ് പാർക്കിൽ ഒന്നാംഘട്ടത്തിൽ നിർമിച്ചിരിക്കുന്ന വ്യവസായ പ്ലോട്ടുകൾ എല്ലാം തന്നെ സംരംഭകർക്ക് അനുവദിച്ചു നൽകിയിട്ടുണ്ട്. വ്യവസായികാവശ്യങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സ്ഥലം വ്യവസായികള്‍ക്ക് 30 വര്‍ഷത്തേക്കാണ് നല്‍കുക. സുഗന്ധവ്യഞ്‌ജന തൈലങ്ങൾ, കൂട്ടുകൾ, ചേരുവകൾ, കറിപ്പൊടികൾ, കറിമസാലകൾ, നിർജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങൾ, സുഗന്ധവ്യഞ്ജന പൊടികൾ തുടങ്ങിയ സംരംഭങ്ങൾക്കാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. സംരംഭകർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ ജലലഭ്യത, വൈദ്യുതി, റോഡ്, ഡ്രെയിനേജ്, മാലിന്യ നിർമാർജന പ്ലാന്റ്, മഴവെള്ള സംഭരണികൾ തുടങ്ങിയവ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. സ്‌പൈസസ് പാർക്കിന്റെ രണ്ടാം ഘട്ടമായി അവശേഷിക്കുന്ന ഭൂമിയിലെ വികസന പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

Previous articleസംസ്ഥാനത്ത് വ്യവസായ അന്തരീക്ഷം മെച്ചപ്പെട്ടുവെന്ന് മുഖ്യമന്ത്രി. ഇത് വലിയ നേട്ടമാണെന്നും മുഖ്യമന്ത്രി
Next articleസ്കൂളിൽ ഭക്ഷ്യ മേള; പാചക തൊഴിലാളി ഉൾപ്പെടെ 14 പേർക്ക് ഭക്ഷ്യവിഷബാധ