Home News National news മഹാരാഷ്ട്രയിൽ തീർഥാടകർ സഞ്ചരിച്ച മിനി ബസ് ട്രക്കിലിടിച്ച് 12 മരണം

മഹാരാഷ്ട്രയിൽ തീർഥാടകർ സഞ്ചരിച്ച മിനി ബസ് ട്രക്കിലിടിച്ച് 12 മരണം

43

മുംബൈ: മഹാരാഷ്ട്രയിൽ തീർഥാടകർ സഞ്ചരിച്ച മിനി ബസ് ട്രക്കിലിടിച്ച് അപകടം.12 പേർ മരിച്ചു. അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. 23 പേർക്ക് പരിക്കേറ്റു. ഇവരെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

നാസികിൽ നിന്നും ബുൽഡാനയിലെ സൈലാനി ബാബ ദർഗയിലേക്ക് വരികയായിരുന്നു സംഘം. ബസിൽ 35 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. മുംബൈയിൽ നിന്ന് 350 കിലോമീറ്റർ അകലെ വൈജാപൂർ പ്രദേശത്ത് പുലർച്ചെ 12.30 ഓടെയാണ് അപകടമുണ്ടായത്. ബസ് അമിത വേഗതയിലായിരുന്നു എന്നാണ് വിവരം.

Previous articleവിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലിനു ഇന്ന് ഔദ്യോഗിക സ്വീകരണം
Next articleഓപ്പറേഷൻ അജയ്: ഇന്ത്യക്കാരുമായി മൂന്നാം വിമാനം ഡൽഹിയിലെത്തി. സംഘത്തിൽ 18 മലയാളികൾ