Home News National news മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ എം എസ് ഗിൽ അന്തരിച്ചു

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ എം എസ് ഗിൽ അന്തരിച്ചു

39

ഡൽഹി: കോൺ​ഗ്രസ് നേതാവും മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായിരുന്ന എം എസ് ​ഗിൽ(87) അന്തരിച്ചു. ഡൽഹിയിലെ മാക്സ് ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.1996 മുതൽ 2001 വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു.

പഞ്ചാബ് കേഡറിൽ നിന്നുള്ള ഐഎഎസ് ഉദ്യോ​ഗസ്ഥനായ ​അദ്ദേഹം കേന്ദ്ര മന്ത്രിയും ആയിരുന്നു. 2004ൽ രാജ്യസഭാം​ഗമായി. രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. 1980കളിൽ പഞ്ചാബ് കൃഷി വകുപ്പ് സെക്രട്ടറിയായിരുന്നു. An Indian Success Story: Agriculture and Cooperatives എന്ന പുസ്തകം അദേഹത്തിന്റെ രചനയാണ്.

Previous articleശമനമില്ലാതെ മഴ; തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Next article‘മുടിക്ക് പിടിച്ച് പുറത്ത് ഇടിച്ചു’; എരുമേലിയിൽ വനിതാ എസ്.ഐക്ക് പ്രതിയുടെ മർദനം