Home News Kerala News വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലിനു ഇന്ന് ഔദ്യോഗിക സ്വീകരണം

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലിനു ഇന്ന് ഔദ്യോഗിക സ്വീകരണം

44

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പല്‍ ഷെന്‍ഹുവായ്ക്ക് ഇന്ന് ഔദ്യോഗിക സ്വീകരണം നൽകും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ് സോനോവാള്‍, സംസ്ഥാന തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍, അദാനി ഗ്രൂപ്പ് സിഇഒ കരണ്‍ അദാനി തുടങ്ങിയവര്‍ പങ്കെടുക്കും. വ്യാഴാഴ്ചയാണ് തുറമുഖത്ത് സ്ഥാപിക്കാനുള്ള മൂന്ന് ക്രെയിനുകളുമായി ചൈനയില്‍നിന്നുള്ള കപ്പല്‍ വിഴിഞ്ഞത്ത് എത്തിയത്.

100 മീറ്റര്‍ ഉയരവും 60 മീറ്ററോളം കടലിലേക്ക് തള്ളി നില്‍ക്കുന്നതുമായ സൂപ്പര്‍ പോസ്റ്റ് പനാമാക്‌സ് ക്രെയിനും 30 മീറ്റര്‍ ഉയരമുള്ള രണ്ട് ഷോര്‍ ക്രെയിനുമാണ് കപ്പലില്‍ എത്തിച്ചത്. അതേസമയം നിര്‍മാണ ഘട്ടത്തിലുള്ള തുറമുഖമായതിനാല്‍ കപ്പലിലെ ജീവനക്കാര്‍ക്കു കരയ്ക്കിറങ്ങാന്‍ അനുവാദമില്ല. ക്രെയിനുകളുമായി അടുത്ത കപ്പല്‍ ചൈനയില്‍നിന്നു നവംബര്‍ 15നു പുറപ്പെടും.

Previous articleമുഖ്യമന്ത്രിയുടെ അകമ്പടി വാഹനം നിയന്ത്രണം വിട്ട് അപകടം; ജീവനക്കാർക്ക് പരിക്ക്
Next articleമഹാരാഷ്ട്രയിൽ തീർഥാടകർ സഞ്ചരിച്ച മിനി ബസ് ട്രക്കിലിടിച്ച് 12 മരണം