Home News Kerala News സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധി; പരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധി; പരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

39

കൊച്ചി: സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികത്തുക പ്രതിസന്ധിയില്‍ പരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ. രണ്ടാം ഗഡുവായ 55.16 കോടി രൂപ നല്‍കാനുള്ള ഉത്തരവില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ന് വ്യക്തത നൽകും. പദ്ധതിക്ക് കൂടുതല്‍ തുക ആവശ്യമുണ്ടോയെന്ന കാര്യത്തിലും സര്‍ക്കാര്‍ വിശദീകരണം നല്‍കിയേക്കും.

അധ്യയന വര്‍ഷാവസാനം വരെ പദ്ധതി തുടരാന്‍ ഇത്രയും തുക തികയുമോയെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കൂടുതല്‍ ചോദ്യങ്ങളില്‍ വ്യക്തത വരുത്താന്‍ കഴിഞ്ഞ തവണയും സര്‍ക്കാരിന് കഴിഞ്ഞില്ല. പദ്ധതിക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ തുക നല്‍കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവ് പുറവപ്പെടുവിച്ചത്.ഉച്ചഭക്ഷണ പദ്ധതിയുടെ തുക നല്‍കേണ്ടത് സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെ ബാധ്യതയല്ലെന്നാണ് ഹൈക്കോടതിയുടെ വിമർശനം. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക.

Previous article‘മുടിക്ക് പിടിച്ച് പുറത്ത് ഇടിച്ചു’; എരുമേലിയിൽ വനിതാ എസ്.ഐക്ക് പ്രതിയുടെ മർദനം
Next articleഇനി കരയുദ്ധം: ഗാസ അതിർത്തി വളഞ്ഞ് ഇസ്രായേൽ സൈന്യം