Home News Kerala News എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസ് ; പ്രതിയെ 104 വർഷം കഠിനതടവിനു വിധിച്ച് കോടതി

എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസ് ; പ്രതിയെ 104 വർഷം കഠിനതടവിനു വിധിച്ച് കോടതി

48

പത്തനംതിട്ട: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 104 വർഷം കഠിനതടവും 420000 രൂപ പിഴയും വിധിച്ച് കോടതി. അടൂർ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പത്തനാപുരം സ്വദേശി വിനോദിനു ശിക്ഷ വിധിച്ചത്. അതിജീവിതയുടെ സഹോദരിയായ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസിലും രണ്ടുദിവസം പ്രതിയെ മുൻപ് കോടതി ശിക്ഷിച്ചിരുന്നു.

അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എ സമീറാണ് ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 26 മാസം കൂടി അധിക കഠിനതടവ് അനുഭവിക്കണം. പിഴ അടയ്ക്കുകയാണെങ്കിൽ അത് അതിജീവിതയ്ക്ക് നൽകണം. കേസിലെ ഒന്നാം പ്രതിയായാണ് വിനോദ്. അതിജീവിതയുടെ മൂന്നര വയസ്സുകാരിയായ സഹോദരിയെ പീഡിപ്പിച്ച കേസിൽ ഈ പ്രതിയെ ഇതേ കോടതി 100 വർഷം കഠിനതടവിനും നാല് ലക്ഷം രൂപ പിഴ അടക്കാനുമാണ് നേരത്തെ വിധിച്ചിരുന്നത്.

Previous articleനരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പിന്തുണ കിട്ടിയില്ലെന്ന് പാക് ടീം ഡയറക്ടർ; പ്രതികരിച്ച് ഐസിസി
Next articleസ്വവർ​ഗവിവാഹത്തിന്റെ നിയമസാധുത; സുപ്രീംകോടതി ഇന്ന് വിധി പറയും