Home News Kerala News കൈനൂർ ചിറയിൽ കുളിക്കുന്നതിനിടെ അപകടം; നാല് കോളജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കൈനൂർ ചിറയിൽ കുളിക്കുന്നതിനിടെ അപകടം; നാല് കോളജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

97

തൃശൂര്‍: തൃശ്ശൂരിൽ ചിറയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പുത്തൂർ കൈനൂർ ചിറയിലാണ് അപകടം.അബി ജോണ്‍, അര്‍ജുന്‍ അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് അപകടം നടന്നത്.

സെന്റ് എൽത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയാണ് മരിച്ച അബി ജോൺ. മറ്റുള്ളവർ തൃശൂർ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥികളാണ്.15 അടി ആഴത്തിലാണ് അപകടം സംഭവിച്ചതെന്ന് ജില്ലാ ഫയർ ഓഫീസർ അറിയിച്ചു. മൃതദേഹങ്ങള്‍ തൃശൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Previous article10 ലക്ഷം കടന്ന് യാത്രക്കാർ. ജലഗതാഗതത്തിൽ കൊച്ചി വാട്ടർ മെട്രോയ്ക്ക് പുതുചരിത്രം
Next articleറബർ കർഷകർക്ക് സബ്‌സിഡി; 43 കോടി രൂപ അനുവദിച്ചു