Home News Kerala News ട്യൂഷൻ സെന്‍ററുകൾ രാത്രി ക്ലാസ്​ പാടില്ല; ബാലാവകാശ കമ്മിഷന്‍റെ ഉത്തരവിന്​ ഹൈക്കോടതി സ്​റ്റേ

ട്യൂഷൻ സെന്‍ററുകൾ രാത്രി ക്ലാസ്​ പാടില്ല; ബാലാവകാശ കമ്മിഷന്‍റെ ഉത്തരവിന്​ ഹൈക്കോടതി സ്​റ്റേ

43

കൊച്ചി: ട്യൂഷൻ സെന്‍ററുകൾ രാത്രി ക്ലാസ്​ നടത്തരുതെന്ന സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ബാലാവകാശ കമ്മിഷന്‍റെ ഉത്തരവിനെതിരെ വെൽഫെയർ ഓർഗനൈസേഷൻ ഫോർ ട്യൂട്ടോറിയൽസ് ആൻഡ് ടീച്ചേഴ്‌സ് സംഘടന ആക്ടിങ്​ ജനറൽ സെക്രട്ടറിയും കരുനാഗപ്പള്ളി സ്വദേശിയുമായ ജികെ സുജേഷ് നൽകിയ ഹർജിയിലാണ്​ ജസ്റ്റിസ് ടിആർ രവിയുടെ ഇടക്കാല ഉത്തരവ്​. അതേസമയം, വിനോദയാത്രകൾ പാടില്ലെന്ന കമ്മീഷന്റെ ഉത്തരവിൽ കോടതി ഇടപെട്ടില്ല.

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന പല കുട്ടികളും എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഉയർന്ന മാർക്ക്​ വാങ്ങുന്നതിന്​ പിന്നിൽ ട്യൂഷൻ ക്ലാസുകളുടെ സ്വാധീനമുണ്ടെന്ന്​ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇവരെ മറ്റ്​ കുട്ടികളോടു മത്സരിക്കാൻ പ്രാപ്തിയുള്ളവരാക്കേണ്ടതുണ്ട്. കൂടുതൽ സമയം പഠിച്ച് ഉയർന്ന ഗ്രേഡ് വാങ്ങാനുള്ള കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നതാണ് കമീഷന്‍റെ ഉത്തരവെന്നും ഇതു റദ്ദാക്കണമെന്നുമായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം. ട്യൂഷൻ സെന്‍ററുകളുടെ വാദം കേൾക്കാതെയാണ് ഉത്തരവിറക്കിയതെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

Previous articleറബർ കർഷകർക്ക് സബ്‌സിഡി; 43 കോടി രൂപ അനുവദിച്ചു
Next articleനരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പിന്തുണ കിട്ടിയില്ലെന്ന് പാക് ടീം ഡയറക്ടർ; പ്രതികരിച്ച് ഐസിസി