Home News National news നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പിന്തുണ കിട്ടിയില്ലെന്ന് പാക് ടീം ഡയറക്ടർ; പ്രതികരിച്ച് ഐസിസി

നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പിന്തുണ കിട്ടിയില്ലെന്ന് പാക് ടീം ഡയറക്ടർ; പ്രതികരിച്ച് ഐസിസി

79

അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പിന്തുണ കിട്ടിയില്ലെന്ന് പാക് ടീം ഡയറക്ടറുടെ വിമർശനം. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ തോല്‍വിക്ക് ശേഷമാണ് പാക് ക്രിക്കറ്റ് ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍ വിമർശനം നടത്തിയത്. പരാമർശത്തിൽ അന്വേഷണം നടത്തുമെന്ന് ഐസിസി അറിയിച്ചു.അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒരുലക്ഷത്തി മുപ്പതിനായിരം കാണികള്‍ക്ക് മുമ്പില്‍ നടന്ന പോരാട്ടത്തില്‍ പാകിസ്ഥാന്‍ ടീമിന് ആരാധകരില്‍ നിന്നോ സംഘാടകരില്‍ നിന്നോ യാതൊരു പിന്തുണയും ലഭിച്ചില്ലെന്ന് മിക്കി ആർതർ ആരോപിച്ചിരുന്നു. ഇത് ലോകകപ്പ് മത്സരം പോലെയല്ല, ബിസിസിഐ സംഘടിപ്പിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരം പോലെയാണ് തോന്നിയതെന്നും അദ്ദേഹം മത്സരശേഷം പറഞ്ഞിരുന്നു.

എന്നാല്‍ ആര്‍തറുടെ ആരോപണത്തോട് പ്രതികരിച്ച ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ ഇത്തരം ആരോപണങ്ങള്‍ സ്വാഭാവികമാണെന്നും ലോകകപ്പ് കഴിയുമ്പോള്‍ ഇത് എക്കാലവും ഓര്‍ത്തിരിക്കാവുന്നൊരു ലോകകപ്പായിരിക്കുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും വ്യക്തമാക്കി. ഓരോ ടൂര്‍ണമെന്‍റിനും ഇത്തരത്തില്‍ പലഭാഗങ്ങളില്‍ നിന്ന് വിമര്‍ശനം ഉയരാറുണ്ടെന്നും അതെല്ലാം സ്വാഭാവികമാണെന്നും പറഞ്ഞ ബാര്‍ക്ലേ ആര്‍തറുടെ ആരോപണങ്ങള്‍ പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Previous articleട്യൂഷൻ സെന്‍ററുകൾ രാത്രി ക്ലാസ്​ പാടില്ല; ബാലാവകാശ കമ്മിഷന്‍റെ ഉത്തരവിന്​ ഹൈക്കോടതി സ്​റ്റേ
Next articleഎട്ടുവയസുകാരിയെ പീഡിപ്പിച്ച കേസ് ; പ്രതിയെ 104 വർഷം കഠിനതടവിനു വിധിച്ച് കോടതി