Home News Kerala News ചക്രവാതച്ചുഴി ന്യൂനമർദ്ദമാകാൻ സാധ്യത. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി ന്യൂനമർദ്ദമാകാൻ സാധ്യത. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

59

തിരുവനന്തപുരം: അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി നാളെയോടെ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുവാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഇന്നും സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴപെയ്യും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ ഓറഞ്ച് അലേർട്ടിനു സമാനമായ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വരുന്ന അഞ്ച് ദിവസം കൂടി വ്യാപക മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്രമഴയാണ് തിരുവനന്തപുരത്ത് ലഭിച്ചത്. കരമന, നെയ്യാർ, വാമനപുരം നദികളിൽ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തലസ്ഥാനത്ത് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമം തുടരുകയാണ്. കഴക്കൂട്ടം, വെള്ളായണി, കുറ്റിച്ചൽ ഭാഗങ്ങളിലാണ് രൂക്ഷമായ വെള്ളക്കെട്ടുള്ളത്. ജില്ലയിൽ 27 ക്യാമ്പുകളിലായി 875 പേരെ മാറ്റി പാർപ്പിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കർണ്ണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

Previous articleകണ്ണൂരിൽ വാഹനാപകടം: പോലീസ് ജീപ്പ് പെട്രോൾ പമ്പിലേയ്ക്ക് ഇടിച്ചു കയറി
Next article10 ലക്ഷം കടന്ന് യാത്രക്കാർ. ജലഗതാഗതത്തിൽ കൊച്ചി വാട്ടർ മെട്രോയ്ക്ക് പുതുചരിത്രം