Home News National news ശിവകാശിയിലെ രണ്ട് പടക്ക നിർമാണശാലകളിൽ സ്ഫോടനം; 11 മരണം

ശിവകാശിയിലെ രണ്ട് പടക്ക നിർമാണശാലകളിൽ സ്ഫോടനം; 11 മരണം

48

വിരുദുനഗർ: തമിഴ്നാട് ശി​വ​കാ​ശി​യി​ൽ ര​ണ്ട് പടക്ക നിർമാണശാലകളി​ലു​ണ്ടാ​യ സ്​ഫോടനത്തിൽ 11 മരണം. വിരുദുനഗർ ജില്ലയിലാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. ഇതേ ജില്ലയിലെ കമ്മപ്പട്ടി ഗ്രാമത്തിലുള്ള മറ്റൊരു യൂണിറ്റിലാണ് രണ്ടാമത്തെ സ്ഫോടനവും ഉണ്ടാവുകയായിരുന്നു.

ആദ്യ സ്‌ഫോടനത്തിൽ ഒരാളും രണ്ടാമത്തെ സ്‌ഫോടനത്തിൽ പത്ത് പേരുമാണ് മരിച്ചത്. സ്‌ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 11 പേരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും സർക്കാർ തീരുമാനിച്ചു.

Previous articleഅദാനിക്കെതിരെ ചോദ്യം ഉന്നയിക്കാന്‍ കൈക്കൂലി’; ആരോപണത്തിൽ മാനനഷ്ടക്കേസ് നല്‍കി മഹുവ മൊയ്ത്ര
Next articleസംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു