Home Cinema ന‍ടൻ കുണ്ടറ ജോണി അന്തരിച്ചു

ന‍ടൻ കുണ്ടറ ജോണി അന്തരിച്ചു

82

കൊല്ലം: നടൻ കുണ്ടറ ജോണി(71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച കുണ്ടറ ജോണി, അവസാനമായി വേഷമിട്ട ചിത്രം ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ ആണ്. മോഹൻലാലിനൊപ്പം കിരീടത്തിൽ ചെയ്ത പരമേശ്വരൻ എന്ന കഥാപാത്രവും ചെങ്കോലിലെ കഥാപാത്രവും ഏറെ ശ്രദ്ധേയമായിരുന്നു.

കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് അദേഹത്തിന്റെ ജനനം. 1978ൽ ഇറങ്ങിയ നിത്യവസന്തം ആണ് ആദ്യമായി സിനിമ. എ.ബി. രാജിന്റെ കഴുകൻ, ചന്ദ്രകുമാറിന്റെ അഗ്നിപർവതം, കരിമ്പന, രജനീഗന്ധി, ആറാം തമ്പുരാൻ, ​ഗോഡ് ഫാദർ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളസിനിമയിലെ പ്രധാന വില്ലനായി വേഷമിട്ടിട്ടുണ്ട് അദ്ദേഹം. മലയാളത്തിന് പുറമേ തെലുങ്കു,തമിഴ്, കന്നഡ ഭാഷകളിലെ ചില ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ : ഡോ. സ്റ്റെല്ല.

Previous articleസംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു
Next articleശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; നാല്പതോളം പേർക്ക് പരിക്ക്