Home News Kerala News കേസിൽ ഉൾപ്പെട്ട ജെസിബി പൊലീസ് സ്റ്റേഷനില്‍ നിന്ന് മാറ്റിയ സംഭവം: എസ്ഐയെ സസ്പെൻഡ് ചെയ്തു

കേസിൽ ഉൾപ്പെട്ട ജെസിബി പൊലീസ് സ്റ്റേഷനില്‍ നിന്ന് മാറ്റിയ സംഭവം: എസ്ഐയെ സസ്പെൻഡ് ചെയ്തു

54

കോഴിക്കോട്: പൊലീസ് സ്റ്റേഷനിൽ നിന്ന് കേസിൽ ഉൾപ്പെട്ട ജെസിബി മാറ്റിയ സംഭവത്തിൽ മുക്കം എസ്ഐക്ക് സസ്പെൻഷൻ. എസ്ഐ നൗഷാദിനെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ പൊലീസിന് വീഴ്ച്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

അപകടമുണ്ടാക്കിയതിനെ തുടർന്ന് പൊലീസ് പിടികൂടിയ രേഖകൾ ഇല്ലാത്ത ജെസിബിക്ക് പകരം പ്രതികൾ രേഖകൾ ഉള്ള ജെസിബി കൊണ്ടു വെക്കുകയായിരുന്നു. കേസിൽ ആറുപേരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊടിയത്തൂർ പഞ്ചായത്തിലെ വാലില്ലാപ്പുഴ തോട്ടുമുക്കം റോഡിൽ സെപ്റ്റംബർ 19നാണ് ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികനായ തോട്ടുമുക്കം സ്വദേശി സുധീഷ് മരിച്ചിരുന്നു.

Previous articleബെല്‍ജിയം – സ്വീഡന്‍ യൂറോ യോഗ്യതാ മത്സരത്തിനിടെ വെടിവെപ്പ്‌; രണ്ടുപേർ മരിച്ചു
Next articleഅദാനിക്കെതിരെ ചോദ്യം ഉന്നയിക്കാന്‍ കൈക്കൂലി’; ആരോപണത്തിൽ മാനനഷ്ടക്കേസ് നല്‍കി മഹുവ മൊയ്ത്ര