Home Sports സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്‌ ട്രാക്കുണർന്നു; കണ്ണൂരിന്‌ മെഡൽ തുടക്കം

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്‌ ട്രാക്കുണർന്നു; കണ്ണൂരിന്‌ മെഡൽ തുടക്കം

49

തൃശൂർ: 65 -ാ മത്‌ സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് ശക്തന്റെ തട്ടകത്തിൽ പ്രൗഡോജ്ജ്വല തുടക്കം. മേളയിലെ ആദ്യ സ്വർണം കണ്ണൂർ ജില്ല സ്വന്തമാക്കി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് ആദ്യ സ്വർണമെഡൽ പിറന്നത്. കണ്ണൂർ ജിവിഎച്ച്‌എസ്‌എസിലെ ഗോപിക ഗോപിയാണ് ആദ്യ സ്വര്‍ണനേട്ടത്തിന്റെ ഉടമ. കോഴിക്കോട് താരം അശ്വിനി എസ്. നായർക്ക് വെള്ളിയും എറണാകുളത്തിന്റെ അനുമോൾ സജിക്ക് വെങ്കലവും ലഭിച്ചു.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മലപ്പുറത്തിനാണ് സ്വര്‍ണവും വെള്ളിയും. ചീകോട് കെകെഎച്ച്എസ്എസിലെ മുഹമ്മദ് അമീന് ഒന്നാംസ്ഥാനം. അതേസ്‌കൂളിലെ തന്നെ മുഹമ്മദ് ജസീലിനാണ് രണ്ടാംസ്ഥാനം. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസിലിന്‍റെ സി ആര്‍ നിത്യയ്ക്കാണ് സ്വര്‍ണം. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും പാലക്കാടിന് ലഭിച്ചു. ചിറ്റൂര്‍ ജിവിഎച്ച്എസ്എസിലെ ബിജോയിക്ക് സ്വര്‍ണം. കുമരംപുത്തൂര്‍ സ്‌കൂളിലെ മുഹമ്മദ് മഷ്ബൂദ് രണ്ടാമത്.

Previous article69ാ-മത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്
Next articleബെല്‍ജിയം – സ്വീഡന്‍ യൂറോ യോഗ്യതാ മത്സരത്തിനിടെ വെടിവെപ്പ്‌; രണ്ടുപേർ മരിച്ചു