Home News National news സ്വവർ​ഗവിവാഹത്തിന്റെ നിയമസാധുത; സുപ്രീംകോടതി ഇന്ന് വിധി പറയും

സ്വവർ​ഗവിവാഹത്തിന്റെ നിയമസാധുത; സുപ്രീംകോടതി ഇന്ന് വിധി പറയും

44

ഡൽഹി: സ്വവർ​ഗ വിവാഹത്തിന്റെ നിയമസാധുത സംബന്ധിച്ച വിധി സുപ്രീം കോടതി ഇന്ന് പറയും. സ്വവർ​ഗവിവാഹം സ്പെഷ്യൽ മാര്യേജ് ആക്ടിലെ വ്യവസ്ഥകൾക്ക് വിധേയമാക്കണമോ എന്നതിലാണ് സുപ്രീം കോടതി വിധി പറയുക. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ് ഇതുസംബന്ധിച്ച ഹർജികൾ പരി​ഗണിക്കുന്നത്. എന്നാൽ, വിഷയത്തിൽ സുപ്രീംകോടതി ഇടപെടരുത് എന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.

ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമാ കോഹ്ലി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരാണ് ബഞ്ചിലെ മറ്റ് അം​ഗങ്ങൾ. ഇന്ന് രാവിലെ പത്തരയോടെ ഹർജികൾ കോടതി പരി​ഗണിക്കും. 20 ഹർജികളാണ് കോടതിയുടെ പരി​ഗണനയിലുള്ളത്. സ്പെഷ്യൽ മാര്യേജ് ആക്ടിന്റെ പരിധിയിൽ സ്വവർ​ഗ വിവാഹം വരുമോ എന്നതാണ് പ്രധാന ചോദ്യം. സ്വവർ​ഗാനുരാ​ഗികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് നിലപാടെടുക്കുമ്പോഴും അത്തരത്തിലുള്ള വിവാഹം രജിസ്റ്റർ ചെയ്യാനാവില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.

Previous articleഎട്ടുവയസുകാരിയെ പീഡിപ്പിച്ച കേസ് ; പ്രതിയെ 104 വർഷം കഠിനതടവിനു വിധിച്ച് കോടതി
Next articleപരീക്ഷണപ്പറക്കലിനൊരുങ്ങി ഗഗൻയാൻ; ആദ്യ പറക്കൽ 21ന്‌