Home News Kerala News പഠനയാത്ര കഴിഞ്ഞുവരികയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം

പഠനയാത്ര കഴിഞ്ഞുവരികയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം

57

മലപ്പുറം: കുറ്റിപ്പുറം കെഎംസിടി കോളജില്‍ നിന്ന് പഠനയാത്ര കഴിഞ്ഞ് മടങ്ങിവന്നിരുന്ന സംഘത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ബസ് തല്ലിപൊളിക്കാനും ശ്രമിച്ചു. പാലക്കാട് ചാലിശ്ശേരി ആറങ്ങോട്ടുകരയില്‍ അധ്യാപകനെ ഇറക്കാന്‍ ബസ് നിര്‍ത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.

ബസിലെ വിദ്യാര്‍ത്ഥിനികളെ പ്രദേശവാസികളായ സാമൂഹ്യവിരുദ്ധര്‍ ശല്യം ചെയ്തിരുന്നു. ഇത് സഹപാഠികള്‍ ചോദ്യം ചെയ്തതിനെതുടര്‍ന്ന് വിദ്യാര്‍ത്ഥികളെ സാമൂഹ്യവിരുദ്ധര്‍ മര്‍ദിക്കുകയായിരുന്നു.വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പറമ്പിക്കുളത്തേക്കാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന സംഘം യാത്ര പോയത്. ആറങ്ങോട്ടുകരയില്‍ ബസ് നിര്‍ത്തിയപ്പോൾ രണ്ട് പെണ്‍കുട്ടികളെ സാമൂഹ്യവിരുദ്ധര്‍ ശല്യപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യാന്‍ ബസില്‍ നിന്ന് കുറച്ച് ആണ്‍കുട്ടികള്‍ ഇറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ചാലിശ്ശേരി പൊലീസ് സംഭവ സ്ഥലത്തെത്തി കേസെടുത്തു.

Previous articleഇനി കാലാവസ്ഥ കനിയണം; വിഴിഞ്ഞത്ത് എത്തിയ ആദ്യ കപ്പലിലെ ജീവനക്കാര്‍ക്ക് തുറമുഖത്ത് ഇറങ്ങാൻ അനുമതി
Next articleനൂറടിച്ച് കിങ് കോലി; തോറ്റോടി ബംഗ്ലാ കടുവകൾ, ഇന്ത്യക്ക് നാലാം ജയം