Home News National news നൂറടിച്ച് കിങ് കോലി; തോറ്റോടി ബംഗ്ലാ കടുവകൾ, ഇന്ത്യക്ക് നാലാം ജയം

നൂറടിച്ച് കിങ് കോലി; തോറ്റോടി ബംഗ്ലാ കടുവകൾ, ഇന്ത്യക്ക് നാലാം ജയം

45

പൂനെ: ഏകദിന ലോകകപ്പിൽ നാലാം ജയവുമായി ഇന്ത്യ. ബം​ഗ്ലാദേശിനെ ഏഴു വിക്കറ്റിനു തകർത്താണ് ഇന്ത്യയുടെ വിജയം.257 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 41.3 ഓവറിൽ അനായാസ വിജയം നേടി. മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനമാനിക്കുകയായിരുന്നു.

രോഹിത് ശർമ്മയും ശുഭ്മാൻ ​ഗില്ലിനും ബം​ഗ്ലാദേശ് ബൗളർമാർ വെല്ലുവിളിയായില്ല. രോഹിത് ശർമ്മ 48ഉം ​ഗുഭ്മാൻ ​ഗിൽ 52ഉം റൺസെടുത്തു. ഇരുവരും പുറത്തായെങ്കിലും വിരാട് കോഹ്ലിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 41.3 ഓവറിൽ കോഹ്ലിയുടെ സെഞ്ചുറിയും ഇന്ത്യയുടെ വിജയവും പൂർത്തിയായി. 97 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതമാണ് കോഹ്ലിയുടെ സെഞ്ചുറി. 34 റൺസെടുത്ത കെ എൽ രാഹുലും പുറത്താകാതെ നിന്നു.

Previous articleപഠനയാത്ര കഴിഞ്ഞുവരികയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം
Next articleസമര ധീരതയ്ക്ക് 100 വയസ്സ്; വി എസിനു ഇന്ന് ശതാബ്ദി