Home News Kerala News പൊന്‍കുന്നത്ത് നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോയിലിടിച്ച് അപകടം; മൂന്ന് മരണം

പൊന്‍കുന്നത്ത് നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോയിലിടിച്ച് അപകടം; മൂന്ന് മരണം

48

കോട്ടയം: പൊന്‍കുന്നത്ത് നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോയിൽ ഇടിച്ച് മൂന്നുപേര്‍ മരിച്ചു.നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് ഓട്ടോറിക്ഷ യാത്രക്കാരായ പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശി വിഷ്ണു, തിടനാട് സ്വദേശി ആനന്ദ്, വിജയ് എന്നിവരാണ് മരിച്ചത്.

അഞ്ചുപേരാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ മറ്റു രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു അപകടം.

Previous articleശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; നാല്പതോളം പേർക്ക് പരിക്ക്
Next articleകൂടത്തായി കൊലപാതകം; വിചാരണ നിർത്തിവെക്കണമെന്ന ഹർജി ഇന്ന് സുപ്രീംകോടതിയിൽ