Home News Kerala News ദേശീയ അമ്പെയ്ത്ത് മത്സരത്തിൽ മാറ്റുരയ്ക്കാൻ പേരാവൂർകാരൻ ദശരഥും

ദേശീയ അമ്പെയ്ത്ത് മത്സരത്തിൽ മാറ്റുരയ്ക്കാൻ പേരാവൂർകാരൻ ദശരഥും

62

പേരാവൂർ: ഗോവയിൽ വെച്ച് നടക്കുന്ന ദേശീയ ഗെയിംസ് അമ്പെയ്ത് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ച് പേരാവൂർ സ്വദേശി ദശരഥ് രാജഗോപാലും. കേരളത്തിൽ അവസരം ലഭിച്ച ഏക പുരുഷ താരമാണ് ദശരഥ്. മേഘ്ന കൃഷ്ണ വയനാട്, ഐശ്വര്യ തൃശ്ശൂർ ഉൾപ്പെടെ മൂന്നുപേരാണ് കേരളത്തെ പ്രതിനിധാനം ചെയ്ത് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. രണ്ടാം തവണയാണ് ദേശീയ ഗെയിംസിന് ദശരഥ് പങ്കെടുക്കുന്നത്.

12 സംസ്ഥാന മെഡലുകൾ നേടിയ ദശരഥ് 12 തവണ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്. കുഞ്ഞിംവീട്ടിൽ രാജഗോപാലിന്റെയും സീമയുടെയും മകനാണ്, ദേശീയ അമ്പെയ്ത് താരങ്ങളായ സിദ്ധാർഥ് രാജഗോപാൽ, ഋഷിക രാജഗോപാൽ, അഭിമന്യു രാജഗോപാൽ എന്നിവരാണ് സഹോദരങ്ങൾ.

Previous articleഗാസയിലെ ക്രൈസ്തവ ദേവാലയത്തിന് നേരെ ഇസ്രായേൽ ആക്രമണം; സ്ത്രീകളും കുട്ടികളുമടക്കം എട്ട് മരണം
Next articleവാല്‍പ്പാറയില്‍ ഒഴുക്കിൽപ്പെട്ട് അഞ്ച് മരണം