Home News World News ഗാസയിലെ ക്രൈസ്തവ ദേവാലയത്തിന് നേരെ ഇസ്രായേൽ ആക്രമണം; സ്ത്രീകളും കുട്ടികളുമടക്കം എട്ട് മരണം

ഗാസയിലെ ക്രൈസ്തവ ദേവാലയത്തിന് നേരെ ഇസ്രായേൽ ആക്രമണം; സ്ത്രീകളും കുട്ടികളുമടക്കം എട്ട് മരണം

45

ഗാസ: പലസ്തീനിലെ ഗാസയിൽ ക്രൈസ്തവ ദേവാലയത്തിന് നേരെ ഇസ്രായേൽ ആക്രമണം. ഗാസയുടെ സമീപ നഗരമായ അൽ സെയ്തൂണിലെ സെന്‍റ് പോർഫിറസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടുന്നു.

ക്രൈസ്തവരെ കൂടാതെ അഭയാർഥികളായ മുസ്ലിംകളും പള്ളിക്കുള്ളിൽ ഉണ്ടായിരുന്നു. ബോംബ് ആക്രമണത്തിൽ പള്ളി പൂർണമായും തകർന്നതായാണ് റിപ്പോർട്ട്‌. ക്രൈസ്തവ ദേവാലയത്തിന് നേരെ നടന്ന ആക്രമണത്തെ ജറുസലമിലെ ഓർത്തഡോക്സ് പാത്രിയർക്കീസ് ശക്തമായി അപലപിച്ചു. വീട് നഷ്ടപ്പെട്ട സ്ത്രീകൾക്കും കുട്ടികൾക്കും അഭയകേന്ദ്രമായ പള്ളികളെയും മറ്റ് സ്ഥാപനങ്ങളെയുമാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. കഴിഞ്ഞ 13 ദിവസമായി ജനവാസ മേഖലകളിൽ നടത്തിയ ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്നും പാത്രിയർക്കീസ് ചൂണ്ടിക്കാട്ടി.

Previous articleസമര ധീരതയ്ക്ക് 100 വയസ്സ്; വി എസിനു ഇന്ന് ശതാബ്ദി
Next articleദേശീയ അമ്പെയ്ത്ത് മത്സരത്തിൽ മാറ്റുരയ്ക്കാൻ പേരാവൂർകാരൻ ദശരഥും