Home News Kerala News ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; പ്രബീർ ദാസിന് വിലക്കേർപ്പെടുത്തി എഐഎഫ്എഫ്

ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; പ്രബീർ ദാസിന് വിലക്കേർപ്പെടുത്തി എഐഎഫ്എഫ്

50

കൊച്ചി: ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാനുള്ള അവസാന വട്ട ഒരുക്കങ്ങൾക്കിടെ കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി. പ്രതിരോധ താരം പ്രബീർ ദാസിന് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി വിലക്കേർപ്പെടുത്തി. ഒക്ടോബർ എട്ടിന് മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ റഫറിക്കെതിരെ പ്രതിഷേധിച്ചതാണ് വിലക്കേർപ്പെടുത്താൻ കാരണം.

ഇനി മൂന്ന് മത്സരങ്ങളിൽ താരത്തിന് കളിക്കാൻ കഴിയില്ല.റഫറിക്കെതിരായ പ്രബീർ ദാസിന്റെ പ്രവർത്തി കടുത്തതായിരുന്നുവെന്ന് എഐഎഫ്എഫ് വൃത്തങ്ങൾ അറിയിച്ചു. റഫറിയെ കൈയ്യേറ്റം ചെയ്യുന്നതിനായി പ്രബീർ മുതിർന്നതായും എഐഎഫ്എഫ് പറയുന്നു. ഒക്ടോബർ എട്ടിന് നടന്ന മുംബൈ സിറ്റി – കേരളാ ബ്ലാസ്റ്റേഴ്സ് മത്സരം 100 മിനിറ്റിലധികം നീണ്ടിരുന്നു. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ താരങ്ങൾ തമ്മിലുണ്ടായ തർക്കമാണ് മത്സരസമയം നീണ്ടുപോകാൻ കാരണം. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് മത്സരം മുംബൈ ജയിച്ചിരുന്നു.

Previous articleകിരീടം വിട്ടുകൊടുക്കാതെ പാലക്കാട്; സംസ്ഥാന സ്കൂൾ കായിക മേളക്ക് സമാപനം
Next articleനിലയ്ക്കാത്ത ക്രൂരത; പെരുമ്പാവൂരിൽ മൂന്ന് വയസുകാരിയെ അതിഥി തൊഴിലാളി പീഡിപ്പിച്ചു