Home News Kerala News കിരീടം വിട്ടുകൊടുക്കാതെ പാലക്കാട്; സംസ്ഥാന സ്കൂൾ കായിക മേളക്ക് സമാപനം

കിരീടം വിട്ടുകൊടുക്കാതെ പാലക്കാട്; സംസ്ഥാന സ്കൂൾ കായിക മേളക്ക് സമാപനം

40

തൃശൂർ: സംസ്ഥാന സ്കൂൾ കായിക മേളയിൽ തുടർച്ചയായ മൂന്നാം കിരീടം നേടി പാലക്കാട് ജില്ല. 28 സ്വർണവും 27 വെള്ളിയും 12 വെങ്കലവും സഹിതം 266 പോയിന്റ് നേടിയാണ് പാലക്കാട് ഒന്നാം സ്ഥാനം നിലനിർത്തിയത്. 168 പോയിന്റോടെ മലപ്പുറം രണ്ടാം സ്ഥാനത്തെത്തി. 13 സ്വർണ മെഡലും 22 വെള്ളി മെഡലും 20 വെങ്കല മെഡലുകളുമാണ് മലപ്പുറം സ്വന്തമാക്കിയത്.

എറണാകുളവും തിരുവനന്തപുരവും മൂന്നും നാലും സ്ഥാനങ്ങൾ നേടി. സ്കൂളുകളുടെ വിഭാഗത്തിൽ ഐഡിയൽ ഇഎച്ച്എസ്എസ് കടകശേരി 57 പോയിന്റുമായി ഒന്നാം സ്ഥാനത്തും മാര്‍ ബേസിൽ എച്ച്എസ്എസ് കോതമംഗലം 46 പോയിന്റോടെ രണ്ടാം സ്ഥാനത്തും എത്തി. 43 പോയിന്റുമായി കെ.എച്ച്.എസ്. കുമരംപുത്തൂരിനാണ് മൂന്നാം സ്ഥാനം.

Previous articleവാല്‍പ്പാറയില്‍ ഒഴുക്കിൽപ്പെട്ട് അഞ്ച് മരണം
Next articleബ്ലാസ്റ്റേഴ്സിന് തിരിച്ചടി; പ്രബീർ ദാസിന് വിലക്കേർപ്പെടുത്തി എഐഎഫ്എഫ്