Home News Kerala News നിലയ്ക്കാത്ത ക്രൂരത; പെരുമ്പാവൂരിൽ മൂന്ന് വയസുകാരിയെ അതിഥി തൊഴിലാളി പീഡിപ്പിച്ചു

നിലയ്ക്കാത്ത ക്രൂരത; പെരുമ്പാവൂരിൽ മൂന്ന് വയസുകാരിയെ അതിഥി തൊഴിലാളി പീഡിപ്പിച്ചു

50

കൊച്ചി: പെരുമ്പാവൂരിൽ മൂന്ന് വയസുകാരിയ്ക്ക് നേരെ അതിഥി തൊഴിലാളിയുടെ പീഡനം. പെരുമ്പാവൂർ കുറുപ്പംപടിയിലാണ് സംഭവം. ഉറങ്ങി കിടന്ന മൂന്ന് വയസുകാരിയെയാണ് പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമത്തിനിരയായ കുട്ടിയും പ്രതികളും അസം സ്വദേശികളാണെന്നാണ് വിവരം.

സംഭവത്തിൽ രണ്ടു പേർ പിടിയിലായിട്ടുണ്ട്. . 18 വയസും 21 വയസുമുള്ള രണ്ടുപേരാണ് പിടിയിലായത്. ഇവർ കുറ്റം സമ്മതിച്ചു. കുഞ്ഞുങ്ങൾക്കെതിരെ ആലുവ-പെരുമ്പാവൂർ ഭാഗത്ത് സമീപകാലത്തുണ്ടാകുന്ന നാലാമത്തെ ലൈംഗികാതിക്രമമാണ് ഇത്. പ്രൈവുഡ് കമ്പനിയിലെത്തിച്ചായിരുന്നു പീഡനം.

Previous articleബ്ലാസ്റ്റേഴ്സിന് തിരിച്ചടി; പ്രബീർ ദാസിന് വിലക്കേർപ്പെടുത്തി എഐഎഫ്എഫ്
Next articleഗഗൻയാൻ നിർണായക പരീക്ഷണം വിജയം