Home News Kerala News ഗാനമേളക്കിടെ കണ്ണൂർ മേയർക്ക് നേരെ കയ്യേറ്റ ശ്രമം; പ്രതി അറസ്റ്റിൽ

ഗാനമേളക്കിടെ കണ്ണൂർ മേയർക്ക് നേരെ കയ്യേറ്റ ശ്രമം; പ്രതി അറസ്റ്റിൽ

60

കണ്ണൂർ: ഗാനമേളക്കിടെ കണ്ണൂർ മേയർ അഡ്വ. ടി ഒ മോഹനന് നേരെ കയ്യേറ്റ ശ്രമം. സംഭവത്തിൽ അയവിൽ സ്വദേശി ജബ്ബാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌റ്റേജിൽ കയറി നൃത്തം ചെയ്യുകയായിരുന്ന ഇയാളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം നടത്തിയത്. ദസറ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് കണ്ണൂർ കോർപ്പറേഷൻ ഗാനമേള സംഘടിപ്പിച്ചത്.

കണ്ണൂർ ഷെരീഫിന്റെ ഗാനമേളക്കിടെയാണ് സംഭവം. സ്റ്റേജിൽ കയറി നൃത്തം ചെയ്യുകയായിരുന്നു ജബ്ബാറിനെ വളണ്ടിയർമാർ സ്റ്റേജിൽ നിന്നും താഴെയിറക്കി. എന്നാൽ വീണ്ടും സ്റ്റേജിന് മുകളിൽ കയറി നൃത്തം ചെയ്യുകയായിരുന്നു. ഇതോടെയാണ് മേയർ എത്തി ഇറക്കിവിടാൻ ശ്രമിച്ചത്. എന്നാൽ പ്രകോപിതനായ ജബ്ബാർ മേയറെ പിടിച്ച് തള്ളുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. ഇയാളുടെ ആക്രമണത്തിൽ വളണ്ടിയർമാരായ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ടൗൺ പോലീസ് എത്തിയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

Previous articleതുലാവർഷം എത്തി; അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
Next articleകഴുത്തിൽ പെരുമ്പാമ്പിനെ ചുറ്റി മദ്യപാനിയുടെ ഫോട്ടോയെടുക്കൽ ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്