Home News Kerala News ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക്‌ 50.12 കോടി അനുവദിച്ചു; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക്‌ 50.12 കോടി അനുവദിച്ചു; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

42

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക്‌ വേതന വിതരണം ചെയ്യാനായി 50.12 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ . 13,611 തൊഴിലാളികളുടെ വേതനം വിതരണം ചെയ്യും. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ വേതനം നൽകുന്നതിനായാണ്‌ തുക അനുവദിച്ചതെന്ന്‌ മന്ത്രി പറഞ്ഞു.

സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊളിലാളികൾക്ക്‌ 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തിൽ 13,500 രൂപവരെ വേതനം ലഭിക്കുന്നു. ഇതിൽ കേന്ദ്ര വിഹിതം 600 രുപമാത്രമാണ്‌. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടിൽനിന്നാണ്‌ നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര മാനദണ്ഡപ്രകാരം സ്‌കൂൾ പാചക തൊളിലാളികൾക്ക്‌ പ്രതിമാസം 1000 രുപ മാത്രമാണ്‌ ഓണറേറിയമായി നൽകേണ്ടത്‌. എന്നാൽ, കേരളത്തിൽ പ്രതിദിന വേതനം 600 മുതൽ 675 രൂപ വരെ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Previous articleഗഗൻയാൻ നിർണായക പരീക്ഷണം വിജയം
Next articleതുലാവർഷം എത്തി; അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത