Home News National news ഗഗൻയാൻ നിർണായക പരീക്ഷണം വിജയം

ഗഗൻയാൻ നിർണായക പരീക്ഷണം വിജയം

38

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഗഗൻയാൻ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയകരം. റോക്കറ്റിൽ നിന്ന് വേർപ്പെട്ട ക്രൂ മൊഡ്യൂൾ പാരച്യൂട്ടുകളുടെ സഹായത്തോടെ കടലിൽ പതിച്ചു. 9 മിനിറ്റ് 51 സെക്കൻഡിലാണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്നാണ് വിക്ഷേപണം നടത്തിയത്. പരീക്ഷണത്തിന്റെ എല്ലാ ഘട്ടങ്ങളും വിജയകരമായി പൂർത്തികരിച്ചതായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു.

വിക്ഷേപണത്തിന്റെ ആദ്യ ഘട്ടത്തിൽ ദൗത്യം നേരിട്ട പ്രശ്‌നങ്ങൾ മണിക്കൂറുകൾക്കകം പരിഹരിച്ചുകൊണ്ടായിരുന്നു വിക്ഷേപണം ഐഎസ്ആർഒ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ എഞ്ചിൻ ജ്വലനത്തിൽ തകരാർ സംഭവിച്ചതോടെ കൗണ്ട്ഡൗൺ നിർത്തിവച്ചുവെങ്കിലും ഉടൻ തന്നെ തകരാർ പരിഹരിച്ച് വിക്ഷേപണം 8 മണിയിൽ നിന്ന് 10 മണിയിലേക്ക് മാറ്റുകയായിരുന്നു.മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ച് സുരക്ഷിതമായി തിരിച്ചെത്തിക്കുന്ന ഐഎസ്ആർഒയുടെ സ്വപ്നപദ്ധതിയാണ് ഗഗൻയാൻ.

Previous articleനിലയ്ക്കാത്ത ക്രൂരത; പെരുമ്പാവൂരിൽ മൂന്ന് വയസുകാരിയെ അതിഥി തൊഴിലാളി പീഡിപ്പിച്ചു
Next articleഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക്‌ 50.12 കോടി അനുവദിച്ചു; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍