Home News Kerala News കഴുത്തിൽ പെരുമ്പാമ്പിനെ ചുറ്റി മദ്യപാനിയുടെ ഫോട്ടോയെടുക്കൽ ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കഴുത്തിൽ പെരുമ്പാമ്പിനെ ചുറ്റി മദ്യപാനിയുടെ ഫോട്ടോയെടുക്കൽ ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

37

കണ്ണൂർ: വളപട്ടണത്ത് കഴുത്തിൽ പെരുമ്പാമ്പിനെ ചുറ്റി മദ്യപാനിയുടെ പ്രകടനം. വരിഞ്ഞു മുറുക്കിയ പാമ്പിൽ നിന്നും യുവാവ് രക്ഷപ്പെട്ടത് പെട്രോൾ പമ്പ് ജീവനക്കാരുടെ ഇടപെടൽ മൂലം. കഴുത്തിൽ പാമ്പിനെ ചുറ്റിയ ഇയാൾ പെട്രോൾ പമ്പിലെത്തി ജീവനക്കാരോട് ഫോട്ടോ എടുക്കാൻ പറയുകയായിരുന്നു. ഇതിനിടെയാണ് പാമ്പ് കഴുത്തിൽ വരിഞ്ഞ് മുറുക്കിയത്.

പാമ്പ് ചുറ്റിയതിനെ തുടർന്ന് നിലത്തു വീണ ഇയാളെ പാമ്പിലെ ജീവനക്കാരൻ വന്നു രക്ഷപ്പെടുത്തുകയായിരുന്നു. വളപട്ടണം പുഴയുടെ സമീപത്താണ് സംഭവം നടന്നത്. മദ്യപിച്ച ശേഷം പാമ്പിനെ സാഹസികതയ്ക്കായി ഇയാൾ തന്നെ കഴുത്തിൽ ചുറ്റിയതാണോ അതോ പാമ്പ് തനിയെ കയറിയതാണോ എന്ന് വ്യക്തമല്ല. പെരുമ്പാമ്പിന്റെ വായ കൈകൊണ്ട് മുറുകെ പിടിച്ചാണ് ഇയാൾ പെട്രോൾ പമ്പിലെത്തിയത്.