Home News Kerala News തുലാവർഷം എത്തി; അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തുലാവർഷം എത്തി; അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

44

തിരുവനന്തപുരം: കേരളത്തിലും തമിഴ്‌നാട്ടിലും തുലാവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യ- തെക്കൻ കേരളത്തിലും മലയോര മേഖലയിലും മഴ കനക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നാളെയും മറ്റന്നാളും മഴ മുന്നറിയിപ്പ് ഉണ്ട്. കേരള – തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. തുടർന്നുള്ള 36 മണിക്കൂറിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുന്ന തേജ് ബുധനാഴ്ച രാവിലെയോടെ ഒമാൻ – യമൻ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം തേജ് ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തിന് ഭീഷണിയില്ല.

Previous articleഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക്‌ 50.12 കോടി അനുവദിച്ചു; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
Next articleഗാനമേളക്കിടെ കണ്ണൂർ മേയർക്ക് നേരെ കയ്യേറ്റ ശ്രമം; പ്രതി അറസ്റ്റിൽ