Home News Kerala News എഞ്ചിൻ നിലച്ചു; കടലിൽ കുടുങ്ങിയ 18 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

എഞ്ചിൻ നിലച്ചു; കടലിൽ കുടുങ്ങിയ 18 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

48

തൃശൂർ: ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ എഞ്ചിൻ നിലച്ചതിനെ തുടർന്ന് കടലില്‍ കുടുങ്ങിയ ബോട്ടും 18 മത്സ്യത്തൊഴിലാളികളെയും കരയിലെത്തിച്ചു. ഫിഷറീസ് വകുപ്പ് ആണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആലപ്പുഴ കലവൂർ സ്വദേശി അലോഷ്യസിന്റെ ഉടമസ്ഥയിലുള്ള അൽഫോൺസ ബോട്ടാണ് അഴീക്കോട് അഴിമുഖത്തിന് പടിഞ്ഞാറ് രണ്ടു നോട്ടിക്കൽ മൈൽ അകലെ വെച്ച് എഞ്ചിൻ തകരാറിലായി കടലിൽ കുടുങ്ങിയത്.അഴീക്കോട് നിന്നും പോയ റെസ്ക്യൂ ബോട്ട് മത്സ്യത്തൊഴിലാളി ബോട്ടിനെയും 18 തൊഴിലാളികളെയും കരയിലെത്തിക്കുകയായിരുന്നു.

Previous articleക്ഷേത്രത്തിൽ വൻ മോഷണം; കാണിക്കവഞ്ചി കുത്തി തുറന്ന് സ്വർണവും പണവും കവർന്നു
Next articleകിവീസിനെ അടിച്ചൊതുക്കി കോലി; ഇന്ത്യയ്ക്ക് അഞ്ചാം ജയം