Home Sports കിവീസിനെ അടിച്ചൊതുക്കി കോലി; ഇന്ത്യയ്ക്ക് അഞ്ചാം ജയം

കിവീസിനെ അടിച്ചൊതുക്കി കോലി; ഇന്ത്യയ്ക്ക് അഞ്ചാം ജയം

57

ധരംശാല: ലോകകപ്പിൽ കരുത്തരായ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇന്ത്യയ്ക്ക് അഞ്ചാം ജയം. കോലിയുടെ മികച്ച പ്രകടനത്തിൽ ന്യൂസിലന്‍ഡിനെ നാലു വിക്കറ്റിന് വീഴ്ത്തിയ ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തോടെ ലോകകപ്പില്‍ സെമി ഉറപ്പിച്ചു. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ ആണ് മറികടന്നത്. 104 പന്തില്‍ 95 റണ്‍സെടുത്ത വിരാട് കോലി 48-ാം ഓവറില്‍ വിജയ സിക്സര്‍ നേടാനുളള ശ്രമത്തില്‍ പുറത്താകുകയായിരുന്നു.

കോലിക്ക് പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ എന്നിവരും ഇന്ത്യയുടെ ബാറ്റിംഗില്‍ കരുത്തു പകർന്നു. വിജയത്തിലേക്ക് 82 റണ്‍സ് വേണ്ടപ്പോള്‍ സൂര്യകുമാര്‍ യാദവിനെ നഷ്ടമായെങ്കിലും രവീന്ദ്ര ജഡേജയെ(39*) കൂട്ടുപിടിച്ചാണ് കോലി ഇന്ത്യയെ വിജയത്തിന് അടുത്തെത്തിച്ചു മടങ്ങിയത്. തുടർന്ന് ഷമിയെ കൂട്ടുപിടിച്ച് ജഡേജ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് ഷമിയാണ് ന്യൂസിലൻഡിന്റെ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. ജയത്തോടെ ടൂര്‍ണമെന്‍റില്‍ ഇതുവരെ തോല്‍വി അറിയാത്ത ഒരേയൊരു ടീമെന്ന നേട്ടം ഇന്ത്യക്ക് സ്വന്തം.

Previous articleഎഞ്ചിൻ നിലച്ചു; കടലിൽ കുടുങ്ങിയ 18 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
Next articleകണ്ണൂരിൽ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്; വീട് ഭാഗികമായി തകർന്നു