Home Sports ലോകകപ്പിൽ ഇന്ന് ഇന്ത്യ-ന്യൂസിലൻഡ് പോര്

ലോകകപ്പിൽ ഇന്ന് ഇന്ത്യ-ന്യൂസിലൻഡ് പോര്

50

ധരംശാല : ഏകദിന ലോകകപ്പിൽ ഇന്ന് ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. വിജയത്തുടർച്ച ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. കളിച്ച നാല് മത്സരങ്ങളിലും തകർപ്പൻ ജയമാണ് രണ്ട് ടീമുകളും നേടിയത്. കെയ്ൻ വില്യംസണിന്റെ അഭാവത്തിലും കിവീസ് മികച്ച ഫോമിലാണ്.

ഹർദിക്ക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതും ഷർദുൽ താക്കൂറിന്റെ മോശം പ്രകടനവുമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാവുക. താക്കൂറിനെ മാറ്റി നിർത്തി മുഹമ്മദ് ഷമിയെ ഇറക്കണമെന്ന ആവശ്യം ഉയർന്നു വന്നിരുന്നു. സൂര്യകുമാർ യാദവാകും ഹാർദിക് പാണ്ഡ്യയുടെ പകരക്കാരൻ. ഇന്ത്യൻ ടീമിൽ മറ്റു മാറ്റങ്ങൾക്ക് സാധ്യതയില്ല.ലോകകപ്പ് വേദികളിൽ ഒമ്പത് തവണ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. അഞ്ചിൽ ന്യൂസിലൻഡും മൂന്ന് എണ്ണത്തിൽ ഇന്ത്യയും ആണ് വിജയിച്ചത്.

Previous articleപ്രതിരോധ താരങ്ങൾക്ക് വിലക്ക്; സമനിലയില്‍ ഒതുങ്ങി മഞ്ഞപ്പട
Next articleതളിപ്പറമ്പിൽ സൈക്കിൾ യാത്രികനായ വിദ്യാർത്ഥിയെ ബസ് ഇടിച്ചു തെറിപ്പിച്ചു; ഗുരുതര പരിക്ക്