Home News Kerala News ക്ഷേത്രത്തിൽ വൻ മോഷണം; കാണിക്കവഞ്ചി കുത്തി തുറന്ന് സ്വർണവും പണവും കവർന്നു

ക്ഷേത്രത്തിൽ വൻ മോഷണം; കാണിക്കവഞ്ചി കുത്തി തുറന്ന് സ്വർണവും പണവും കവർന്നു

52

ഇടുക്കി: നെടുങ്കണ്ടം കല്ലാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വൻ കവർച്ച. കാണിക്ക വഞ്ചികളും അലമാരയും കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. ക്ഷേത്രത്തിലെ സിസിടിവി തകർത്ത ശേഷമാണ് ശ്രീകോവിൽ കുത്തി തുറന്ന് മോഷണം നടത്തിയിരിക്കുന്നത്. സിസിടിവി ക്യാമറകളും മോണിറ്റർ, ഹാര്‍ഡ് ഡിസ്കും മോഷ്ടിച്ചിട്ടുണ്ട്.

പ്രധാന കാണിക്ക വഞ്ചി ഉള്‍പ്പെടെ നാല് കാണിക്ക വഞ്ചികളാണ് കുത്തിത്തുറന്നത്. ഇതിനായി ഉപയോഗിച്ച കമ്പി സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഓഫീസ് റൂമിൽ ഉണ്ടായിരുന്ന അലമാരയിൽ നിന്നും സ്വർണവും നഷ്ടപ്പെട്ടതായി ക്ഷേത്ര ഭരണസമിതി പറഞ്ഞു. എന്നാൽ കാണിക്ക വഞ്ചിയിൽ നിന്നും നോട്ടുകൾ മാത്രമാണ് മോഷ്ടിച്ചിരിക്കുന്നത്. ഏകദേശം ഒരു ലക്ഷം രൂപയുടെനഷ്ടം സംഭവിച്ചെന്നാണ് സൂചന. നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Previous articleനടൻ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരാകുന്നു
Next articleഎഞ്ചിൻ നിലച്ചു; കടലിൽ കുടുങ്ങിയ 18 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി