Home News Kerala News തളിപ്പറമ്പിൽ സൈക്കിൾ യാത്രികനായ വിദ്യാർത്ഥിയെ ബസ് ഇടിച്ചു തെറിപ്പിച്ചു; ഗുരുതര പരിക്ക്

തളിപ്പറമ്പിൽ സൈക്കിൾ യാത്രികനായ വിദ്യാർത്ഥിയെ ബസ് ഇടിച്ചു തെറിപ്പിച്ചു; ഗുരുതര പരിക്ക്

52

കണ്ണൂർ: തളിപ്പറമ്പ് കപ്പാലത്ത് സ്വകാര്യ ബസിടിച്ച് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. തൃച്ചംബരം യു പി സ്കൂളിലെ വിദ്യാർത്ഥിയായ ബിലാലിനാണ് (11) പരിക്കേറ്റത്. ഇന്ന് രാവിലെ 10.15 ഓടെയായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ബസ് സൈക്കിളിൽ പോവുകയായിരുന്ന കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെ തുടർന്ന് രോഷാകുലരായ നാട്ടുകാർ ബസ് അടിച്ചു തകർത്തു.ഇരിട്ടിയിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന അവേ മരിയ ബസാണ് അപകടമുണ്ടാക്കിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കുട്ടി തെറിച്ചു പോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങളിൽ കാണാം. അപകടം സംഭവിച്ച ഉടൻ നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

Previous articleലോകകപ്പിൽ ഇന്ന് ഇന്ത്യ-ന്യൂസിലൻഡ് പോര്
Next articleനടൻ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരാകുന്നു