Home News Kerala News സംസ്ഥാനത്ത് മഴ ശക്തമാകും; പതിനൊന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ ശക്തമാകും; പതിനൊന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

64

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. മധ്യ തെക്കന്‍ കേരളത്തിലും മലയോര മേഖലയിയിലും രാത്രിയിലും മഴ ലഭിക്കും.ബംഗാള്‍ ഉള്‍ക്കടലിലെ അതി തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാത്രിയോടെ ഹമൂണ്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും.

നാളെ വൈകുന്നേരത്തോടെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമായി ബുധനാഴ്ച വൈകിട്ടോടെ ബംഗ്ലാദേശില്‍ കര തൊടാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. അതേസമയം കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. കേരള – തെക്കന്‍ തമിഴ്നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Previous articleബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 15 മരണം; നൂറിലധികം പേര്‍ക്ക് പരിക്ക്
Next articleബിജെപിക്ക് കനത്ത തിരിച്ചടി; മുൻ മന്ത്രി റുസ്തം സിങ് പാർട്ടി വിട്ടു